Wednesday 12 October 2011

"കൊമാല" തുടരുന്നു.........



പ്രകൃതി സൗന്ദര്യത്തെയും ജന വിഭാഗങ്ങളെയും.. , അങ്ങനെ കണ്ണ് കൊണ്ട് കണ്ടതെല്ലാം എഴുതി കൂട്ടിയവയായിരുന്നു രാജേന്ദ്രന്റെ യാത്ര വിവരണ കുറിപ്പുകള്‍ . ഒരു രചന നടത്തണമെന്ന് തോന്നിയാല്‍ അപ്പൊ തന്നെ ഒരു യാത്ര.... ആരാലും അറിയപ്പെടാത്ത ഏതെന്കിലും തീര്ങ്ങളില്‍ കൂടു കൂട്ടി, എഴുത്താരംഭിക്കും.. അതാണ്‌ രാജേന്ദ്രന്റെ പതിവ് .
പക്ഷെ എങ്ങനെ തുടങ്ങിയാലും താന്‍ യാത്ര തുടങ്ങിയത് മുതല്‍ ഇപ്പൊ എത്തിപെട്ട സ്ഥലം വരെയുള്ള ബാഹ്യ ലോകത്ത്തിനപ്പുറാം തന്റെ ഭാവനക്ക് വളര്‍ച്ച മുരടിച്ച്ചതായി തോന്നിയപ്പോഴാണ് , രാജേന്ദ്രന്‍ പുതിയ വിഷയങ്ങള്‍ തേടി തുടങ്ങിയത്. അതിനു വേണ്ടി തന്നെ ആണ് ഇത്തവണ ഈ നഗരത്തില്‍ കൂടു കൂട്ടിയത്‌ .


ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴോട്ടു നോക്കിയപ്പോള്‍ ഒരു പുഴ ഒഴുകുന്നതാണ് കണ്ടത്‌ . രാത്രിയുടെ മറവിലും അതി ദ്രുത ഗതിയില്‍ അതിന്റെ ഒഴുക്ക വ്യക്ത്മാണ്. പക്ഷെ അതിന്റെ ഓളങ്ങള്‍ക്ക് കൃത്യമായ ദിശ ഇല്ലായിരുന്നു .അത് വിഘടന ദിശയില്‍ വിപരീത ധ്രുവങ്ങളില്‍ തെറിച്ചോഴുകുകയാണ്‌. ആ ഓളങ്ങള്‍ക്ക് എയര്‍  ഹോണിന്റെയും എണ്ണയിട്ട യന്ത്രങ്ങളുടെയും നിലക്കാത്ത രോദനമായിരുന്നു. ഒരു നിമിഷം അവയിലേക്ക് കണ്ണുകള്‍ അയച്ച രാജേന്ദ്രന് തോന്നി , എകാതതയിലെക്ക് നീട്ടിയ തന്റെ നിമിഷങ്ങള്‍ ഒരു ഒറ്റപ്പെടളിലെക്കാണോ വലിച്ച്ചിഴക്കപ്പെടുന്നത് .
ഛെ ... ഏകാന്തതയും , ഒറ്റപെടലും രണ്ടും രണ്ടാണ് ....
എന്നോ ഭാരത പുഴയിലെ നിലാവിനെ കല്ലെടുത്തെരിഞ്ഞു താന്‍ അനുഭവിച്ച ഒന്നായിരുന്നു ഏകാന്തത . ഇത് മറ്റെന്തോ ആണ് . രാജേന്ദ്രന്‍ തിരിച്ച് മുറിയിലേക്ക്‌ നടന്നു .ഇനിയൊരു എഴുത്തിനു വാക്കുകളില്ല .     എന്തോ മനസ് ചഞ്ചലമാണ്  ... വായനയായിരിക്കും ഇവിടെ സുഖം . ഏകാഗ്രത വീണ്ടെടുക്കാന്‍ അതായിരിക്കും നല്ലത് .
ഒരു കഥ പറഞ്ഞു തരാന്‍ തനിക്കരെന്കിലും ഉണ്ടോ ? അങ്ങനെ തിരയുമ്പോഴാണ് ആ പുസ്തകം , പേരിന്റെ കൌതുകം കൊണ്ട് തന്നെ , രാജേന്ദ്രനെ വിളിച്ചിരുത്തി കഥ പറയാന്‍ തുടങ്ങിയത്‌ .....
.......................................................................................................................................................

ഇന്നലെ ഉറങ്ങിയതെപ്പോഴെന്നു നിശ്ച്ച്ചയമില്ല . കിഴക്കേ ജാലകത്തില്‍ കാത്തു നില്‍ക്കാറള്ള സൂര്യനെ കണ്ടില്ല . കിടക്കയില്‍ നിന്ന് എത്തി വലിഞ്ഞു നോക്കിയപ്പോഴാണ് , ആള്‍ ഇന്നല്പ്പം നേരത്തെ പോയിരിക്കുന്നു .
ഇന്നലെ വായിച്ച കഥകള്‍ പലതും തികട്ടി നില്‍ക്കുന്നു . എല്ലാം ആധുനിക കഥകളായിരുന്നു.. അവ എന്തോ തന്നെ വേട്ടയാടുന്നത്  പോലെ ...  എന്ത് പറ്റിയെന്നറിയില്ല
തന്നെ സ്വധീനിച്ച്ചവയെല്ലാം കഥകളാക്കാന്‍ രാജേദ്രന്‍ ശ്രമിക്കാറണ്ട്‌.പക്ഷെ കഥകള്‍ തന്നെ സ്വാധീനിക്കുന്ന അനുഭവം ആദ്യമായിട്ടാണ് . അനുഭവിക്കുന്ന ഒട്ടപെടല്‍ ആവര്ത്തിക്കപെടുമെന്നു തോന്നിയപ്പോള്‍ രാജേന്ദ്രന്‍ ഇറങ്ങി , തന്റെ തുണി സഞ്ചിയും ആയി നഗരത്ത്തിലോട്ടു.... അവിടെ ഒറ്റപെടലുകള്‍ ഗ്രഹിക്കാത്ത ഏകാന്തത തനിക്ക് കിട്ടുമെന്നയാള്‍ ആഗ്രഹിച്ചു ....

പക്ഷെ ആ തിരക്കിലും അയാളുടെ മനസ് കലുഷിതമായിരുന്നു . റോഡിലൂടെ നീങ്ങുന്ന രൂപങ്ങള്‍ക്ക് മ്ഖംമൂടിയുള്ളതായി അയാള്‍ക്ക്‌ തോന്നി .
ഇന്നലെ വായിച്ച കഥകള്‍ , കഥാ പാത്രങ്ങള്‍ , ഇവ തന്റെ മുന്‍പിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു , പ്രകൃതി സൌന്ദര്യത്തെ  മാത്രം അവതരിപ്പിക്കാന്‍ , ആസ്വദിക്കാന്‍ , ശ്രമിച്ച തന്റെ ചിന്തകള്‍ എത്ര ശുഷ്ക്കമായിരുന്നു....

രാജേന്ദ്രന്‍ പ്രഭാത ഭക്ഷണത്തിനായി , നേരെ കോഫി ഹൌസ്  ലക്ഷ്യമാക്കി നടന്നു . കോഫി ഹൌസില്‍ കയറി...
ഒരു പയ്യനാണ് ആവശ്യം ചോദിച്ചത് , പതിനഞ്ചിന് താഴെ മാത്രമേ പയ്യന് പ്രായം കാണു.......
 രണ്ടു ദോശക്കും , ചായക്കും പറഞ്ഞു ...
പയ്യന്‍ അടുത്ത മേശക്കരികിലെക്ക് നീങ്ങി ...
ചെറിയ ഒരു കാത്തിരിപ്പിനോടുവില്‍ പയ്യന്‍ തിരിച്ചു വരുന്നത് കണ്ടു ..കൊച്ചു പയ്യന്‍ .
അവന്‍ മൂന്നോ നാലോ ഗ്ളാസ്സ് ചായയുമായി തടഞ്ഞു വരുന്നു ....

മൃദുലമായ വിരലുകള്‍ക്കിടയില്‍ ചേര്‍ത്ത് വച്ച ഗ്ളാസും വേച്ചു വേച്ചു ഉള്ള നടത്ത്തവും കണ്ടാപ്പോള്‍
രാജേന്ദ്രന് തോന്നി : “ നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചായ ഗ്ലാസ്സുകള്‍ താഴെ വീണുടയും , കൌണ്ടറില്‍ ഇരിക്കുന്ന ഭീമാകാരനായ മനുഷ്യന്‍ കുതറി ചാടി അടുക്ക്കും .  കുട്ടിത്തം വിടാത്ത അവനെ നിലത്തിട്ടടിക്കും .”

രജേന്ദ്രന്‍ കണ്ണുകള്‍ അടച്ചു . ചിന്തകള്‍ നിമിഷങ്ങള്‍ക്കകം മിന്നി മായുന്നതിനു മുന്‍പ് അത് സംഭവിച്ചു . താന്‍ മനസ്സില്‍ കണ്ടത്‌ ഒരു ചലച്ചിത്രം പോലെ മുന്നില്‍ തെളിയാന്‍  , കാത്തു നിന്നില്ല .. ഗ്ലാസുകള്‍ ഉടയ്യുന്നതിന്റെയും ... ആരോ കുതിക്കുന്നതും അറിഞ്ഞു ...
രാജേന്ദ്രന്‍ നടന്നകന്നു ... പിന്നില്‍ ഒരു കുട്ടിയുടെ നിലവിളി ഓടി അകന്നു ...
ആ രോദനം കാതില്‍ തറച്ച്പ്പോഴും വാക്കുകള്‍ പൊട്ടി വിടര്ന്നില്ല . താനൊരു കഥ  വായിക്കുക്കയാണ് , അല്ല കാണുകയാണ് . എന്നയാള്‍ വിശ്വസിച്ചു . ഇന്നലെ വായിച്ച ഏതോ കഥയില്‍ ചോദ്യങ്ങളില്ലാത്ത്ത അനുവാച്ചകനാണ് താന്‍ ...

ഇരമ്പുന്ന നഗര തീരത്ത്‌ അയാള്‍ നടത്തം തുടര്‍ന്നു . പലര്ക്കിടയിലൂടെ താന്‍ കടന്നു പോകുന്നു . ആരും ആരെയും അറിയുന്നില്ല . അപ്പോഴാണ്‌ കുറച്ചു മുന്നിലായി നീങ്ങുന്ന വശ്യമായ നിതംബങ്ങള്‍ ശ്രദ്ധിച്ചത് . ആധുനിക വ്സ്ത്രധാരിയായ ഒരു സ്ത്രീയാണ് ഉടമസ്ഥ . ആ കാമ പുഷ്പ്പത്തിന്റെ രൂപം മാത്രം തിരിച്ചറിയുനുണ്ട്. താന്‍ മാത്രമല്ല , ഈ ആള്‍ക്കൂട്ടത്തിലും ,ഈ  തിരക്കിലും ,- താളത്തില്‍  ആടുന്ന അവളുടെ നിതംബങ്ങളും തുള്ളിയാടുന്ന മുലകളും കണ്ടുനില്‍ക്കാന്‍ ആരൊക്കെയോ ഉണ്ട് .
ഒരു നിമിഷം രാജേദ്രന് തോന്നി , വശ്യമായ ആ മാംസങ്ങളെ ,  തന്നെ കടന്നു പോകുന്ന ഈ യുവാവ് കടന്നു പിടിക്കും . ജനം കൂട്ടം കൂടും .
............................................................................................................................
രാജേന്ദ്രന്‍ നേരെ നടന്നു നീങ്ങി . മുന്‍പില്‍ ഒരു ആള്‍ക്കൂട്ടം ഞൊടിയിടയില്‍ രൂപപ്പെടുന്നതായ്‌ അയാള്‍ അറിഞ്ഞു .കണ്ണുകള്‍ അടച്ചു നടന്നു നീങ്ങുമ്പോള്‍ , കൃത്രിമമായ വാക്കുകള്‍ ഉയര്‍ന്നുംതാഴ്ന്നും കേട്ട് .

“ തന്റെ കടി വീട്ടിലിരിക്കുന്നവര്‍ക്ക് നേരെ മതി (ഒരു പെണ്ണിന്റെ ശബ്ദ്തമാണ് )
ഞാനെന്തു ചെയ്തു ... ങേ ...
ഫ വൃത്തികെട്ടവനെ ...
റോഡ്‌ ആകുമ്പോള്‍ തിരക്ക്‌ കാണും . അറിയാതെ കൈ എവിടെയെങ്കിലും തട്ടി കാണും..
താന്‍ കേറി പിടിച്ചതല്ലെടോ? ...
ഏതു ഭാഗത്താ പിടിച്ചെ (ആള്‍ക്കൂട്ടത്തില്‍ നിന്നുമായിരുന്നു ആ ചോദ്യം )
ഹ ഹ ഹ ... പിന്നെ ഒരു കൂട്ട പൊട്ടിച്ചിരി....
     .............................................................
...........................................................


രാജേന്ദ്രന്‍ നടന്നകന്നു .............................
അയാള്‍ക്ക്‌ പ്രതികരണം നഷട്ടപ്പെട്ടിരിക്കുന്നു .
അയാള്‍ കഥകള്‍ കാണുകയാണ് .

വികാരങ്ങലറ്റു അയാള്‍ വീണ്ടും നടന്നു ......................
തന്നെ പോലെ ഒരാള്‍ നട്ന്നടുക്കുന്നതായി അയാള്‍ക്ക്‌ തോന്നി . തന്റെ ഏകദേശ മുഖചായ
താനല്ല . അയാള്‍ രാജേന്ദ്രനെ കടന്നു പോയി . .രാജേന്ദ്രന്‍ നടന്നകന്നു , ഒരു നിമിഷം നിന്നു . ആ പോയ മനുഷ്യന്‍ , അതാരായിരിക്കും ....
രാജേന്ദ്രന് തോന്നി ....... അയാളിപ്പോള്‍ റോഡ്‌ മുറിച്ച് കടക്കും . പാഞ്ഞു വരുന്ന ഏതോ വണ്ടി അയാളെ തന്നില്‍ നിന്ന് മറക്കും..


രാജേന്ദ്രന്റെ ചിന്തകള്‍ മിന്നി മായുന്നതിനു മുന്‍പ് അത സംഭവിച്ചു . രാജേന്ദ്രന്‍ കണ്ടത് തന്നെ .
പക്ഷെ ഇത്തവണ രാജേന്ദ്രന്‍ നിന്നു  .
കാരണം ,അയ്യോ അയാള്‍ക്ക്‌ തന്റെ മുഖച്ഛായ ആയിരുന്നു . അത് താനായിരിക്കുമോ ? ആവാന്‍ വഴിയില്ല . ഇനി ആണെങ്കില്‍ തന്നെ ആരെങ്കിലും എടുത്തു റൂമില്‍ എത്തിക്കും . തിരിച്ചു നടക്കാം ............................................
അല്ലെങ്കില്‍ വേണ്ട . ആരാണ് എടുത്തു കൊണ്ട് പോകുന്നതെന്ന് നോക്കാമല്ലോ ..
രാജേന്ദ്രന്‍  അപകട സ്ഥലത്തെ ലക്ഷ്യമാക്കി നടന്നു . ഓടി .. വീണ്ടും ഓടി ..


ഒഴിഞ്ഞ ടെമ്പോക്ക് മുന്‍പിലായി ഒരു ശരീരം കിടക്കുന്നു .അവിടെ ചുവന്ന ദ്രാവകം വീണു കിടക്കുന്നു . ഓഹോ .. തന്റെ രക്തത്തിന്റെ അതെ നിറം . പക്ഷെ താനല്ലല്ലോ ..
ആ പോകാം .. ആരെങ്കിലും താങ്ങി ആശുപത്രി എത്തിക്കും ...
തിരിച്ചു പോകാന്‍ നിക്കുംപോഴാണു ശ്രദ്ധിച്ചത് . അങ്ങനെ ഒരു സംഭവം നടന്നതായി ആരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു .അഞ്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് എങ്ങനെയോ അത് പോലെ തന്നെ നഗരം ഒഴുകുന്നു .എല്ലാരും തിരക്കിട്ട് കടന്നു പോകുന്നു . തിരക്കില്ലാത്ത ആരോ . മൊബൈല്‍ ക്യാമറയുമായി അവിടെയുണ്ട്.


രാജേന്ദ്രന് അന്നനാളം  വറ്റി വരളുന്നതായി തോന്നി , തൊണ്ട യില്‍ എന്തോ ഉരുണ്ട് കയറുന്നതു പോലെ ...

ഇന്നലെ വായിച്ച കഥകള്‍ , കഥാ പാത്രങ്ങള്‍ ..

അല്ല ഇത് കഥയല്ല .
..................
ഇനി ചിന്തകളില്ല , രാജേന്ദ്രന്‍ റോഡില്‍ പതിഞ്ഞ ശരീരത്തെ... , പൊക്കിയെടുത്ത് ഓടി ...
വീണ്ടും ഓടി ... തൊട്ടടുത്ത ആശുപത്രിയിലേക്ക്‌  
ആശുപത്രി പടിവാതിലിനോടു അടുക്കുമ്പോള്‍ തന്റെ പുറത്ത്‌ ആരോ തട്ടുന്നതായറിഞ്ഞു , രാജേന്ദ്രന്‍ നിന്നു . തോളത്ത്‌ കിടക്കുന്ന ശരീരമാണ് . അതാ , അത് എണീട്ടിരിക്കുന്നു . തന്നെ നോക്കി ഇളിക്കുന്നു .വെറുപ്പോടെ രാജേന്ദ്രന്‍ കൈകള്‍ വിട്ടു . അത് താഴെ വീണു .അത് എണീട്ടുനിന്നു  സംസാരിച്ചു .
“ സാര്‍ ഗുഡ്‌ മോര്‍ണിംഗ് സാര്‍ , ഇത് ഞങ്ങള്‍ ഭാരത്‌ ടിവിയുടെ “ഉടായിപ്പ് ” പരിപാടിയില്‍ നിന്നുമാണ് ..  ദെ അവിടെ കാമറ ഉണ്ട് . അയാള്‍ ചൂണ്ടി കാണിച്ചു . സാര്‍ നന്നായി അഭിനയിച്ചു , പരിപാടി ഉഗ്രനായി ... “

രാജേന്ദ്രന്‍ ഞെട്ടറ്റു , തരിച്ചു നിന്നു . തന്റെ കാല്‍ പാദങ്ങളില്‍ ആരോ , നിറച്ച സിറിഞ്ച് കുത്തി കയറ്റുന്നതായി തോന്നി . അത് തലയിലേക്ക്‌ അരിച്ചു കയറുന്നു . ഇത്രയ്ക്കു നേരം താന്‍ ചുമന്ന ശരീരം ഇതാ ശവമായി നിന്ന് തന്നോട് സംസാരിക്കുന്നു . എന്നാണ് തോന്നിയത്‌ .

“പോകാന്‍ വരട്ടെ  സാര്‍ , താങ്കള്‍ക്കൊരു സമ്മാനമുണ്ട് ...."
ഈ സമയം എവിടെ നിന്നോ കുറെ ശവങ്ങള്‍ അവിടെ തടിച്ചു കൂടിയിരുന്നു .വികാരങ്ങളറ്റ അവ ആദ്യമായി ചിരിക്കുന്നത്  കണ്ടു , ചിരിയല്ല  ഒരു പരിഹാസം കലര്‍ന്ന സന്തോഷം . അടിഞ്ഞു കൂടിയ അമര്‍ഷം കൈകളില്‍ കയറ്റി മുന്നില്‍ നില്‍ക്കുന്ന ശവത്തെ രാജേന്ദ്രന്‍ നീട്ടി അടിച്ചു ..................................................................................................................................................................................................................................................................................................................


മരുഭൂമിയില്‍ വഴി തെറ്റി നാളുകള്‍ക്കു ശേഷം തന്റെ നാടിനെ ലക്ഷ്യമാക്കി നടക്കുന്നവനെ പോലെ രാജേന്ദ്രന്‍ നടന്നു. തന്ന്റെ റൂം നെ ലക്ഷ്യമാക്കി .താന്‍ വായിച്ച കഥകള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു .അവയിലെവിടെയോ “കൊമാല(kt´mjv F¨n¡m\w) ”  കിടപ്പുണ്ടായിരുന്നു .

രാജേന്ദ്രന്‍ വീണ്ടും ബാല്‍ക്കണിയില്‍ ചെന്നിരുന്നു . കഥകള്‍ വായിക്കാനല്ല  .  കഥകള്‍ എഴുതാന്‍ , നാളെ വായിക്കുവാന്‍ ....................................... 

 rbc.....

2 comments:

  1. കഥ ഇഷ്ടമായി.. പണ്ടൊരു ഇംഗ്ലീഷ് സിനിമ കണ്ടതോര്‍ക്കുന്നു.. പേര് ഓര്‍മ്മയില്ല.. അതിലെ നായിക കണ്മുന്നില്‍ നടക്കാനിരിക്കുന്ന അടുത്ത നിമിഷത്തെ കാഴ്ചകള്‍ മനസ്സില്‍ കാണുന്ന ഒരു അവസ്ഥയിലൂടെ കടന്നു പോകുകയാണ്...
    എച്ചിക്കാനത്തിന്റെ കൊമാല വായിച്ചിട്ടില്ല.. വായിച്ചു കഴിഞ്ഞാല്‍ ഒരു പക്ഷെ ഇത് ഇപ്പോഴുള്ളതിനെക്കാള്‍ ആസ്വാദ്യകരമായേക്കാം എനിക്ക്..
    ആദ്യഭാഗങ്ങള്‍ മനോഹരമായി പറഞ്ഞു വന്നെങ്കിലും എന്തിനു ഇത്തരം ഒരു അയഞ്ഞ ക്ലൈമാക്സ്‌ കൊടുത്തൂ..?? ഞാന്‍ ഉദ്ദേശിച്ചത് ആ ഉടായിപ്പ് പരിപാടിയുടെ രംഗ പ്രവേശത്തെ കുറിച്ചാണ്.. അത് മാത്രം കഥയുടെ totalityയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു.. എണ്ണയും വെള്ളവും പോലെ..

    അയാളുടെ വിഭ്രമാത്മകമായ മാനസികാവസ്ഥയെ ഇവിടെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്... നല്ല ഭാഷയും... എഴുത്ത് തുടരുക.. ആശംസകള്‍

    ReplyDelete
  2. നായകന്റെ മാനസിക വ്യാപാരങ്ങളെ കഥയില്‍ സമന്യയിപ്പിക്കുന്ന ഈ രീതി വളരെ ഇഷ്ടമാണെനിക്ക് . . . . റിയാലിട്ടിയില്‍ നിന്ന് തെല്ല് മാറി ഫാന്ടസിയിലേക്ക് പൂര്‍ണമായി എത്താത്ത ഒരു പ്രിത്യേക ആഖ്യാന ശൈലി

    റിയാലിട്ടിയിലേക്ക് കഥയെ കൊണ്ടുവരാനുള്ള ബോധ പൂര്‍വമായ ശ്രമം ആണ് ആ ഉടായിപ്പ് പരിപാടിയുടെ ലക്‌ഷ്യം എന്ന് മനസിലാക്കാം എങ്കിലും അത് മുഴച്ചു നില്‍ക്കുന്നുണ്ട്. .
    എഴുത്ത് ശക്തമാണ്

    ReplyDelete