പ്രകൃതി സൗന്ദര്യത്തെയും ജന വിഭാഗങ്ങളെയും….. , അങ്ങനെ കണ്ണ് കൊണ്ട് കണ്ടതെല്ലാം എഴുതി കൂട്ടിയവയായിരുന്നു രാജേന്ദ്രന്റെ യാത്ര വിവരണ കുറിപ്പുകള്‍ . ഒരു രചന നടത്തണമെന്ന് തോന്നിയാല്‍ അപ്പൊ തന്നെ ഒരു യാത്ര.... ആരാലും അറിയപ്പെടാത്ത ഏതെന്കിലും തീര്ങ്ങളില് കൂടു കൂട്ടി, എഴുത്താരംഭിക്കും.. അതാണ് രാജേന്ദ്രന്റെ പതിവ് .
പക്ഷെ എങ്ങനെ തുടങ്ങിയാലും താന്‍ യാത്ര തുടങ്ങിയത് മുതല്‍ ഇപ്പൊ എത്തിപെട്ട സ്ഥലം വരെയുള്ള ബാഹ്യ ലോകത്ത്തിനപ്പുറാം തന്റെ ഭാവനക്ക് വളര്‍ച്ച മുരടിച്ച്ചതായി തോന്നിയപ്പോഴാണ് , രാജേന്ദ്രന് പുതിയ വിഷയങ്ങള്‍ തേടി തുടങ്ങിയത്. അതിനു വേണ്ടി തന്നെ ആണ് ഇത്തവണ ഈ നഗരത്തില്‍ കൂടു കൂട്ടിയത് .
ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴോട്ടു നോക്കിയപ്പോള്‍ ഒരു പുഴ ഒഴുകുന്നതാണ് കണ്ടത് . രാത്രിയുടെ മറവിലും അതി ദ്രുത ഗതിയില്‍ അതിന്റെ ഒഴുക്ക വ്യക്ത്മാണ്. പക്ഷെ അതിന്റെ ഓളങ്ങള്‍ക്ക് കൃത്യമായ ദിശ ഇല്ലായിരുന്നു .അത് വിഘടന ദിശയില്‍ വിപരീത ധ്രുവങ്ങളില്‍ തെറിച്ചോഴുകുകയാണ്. ആ ഓളങ്ങള്‍ക്ക് എയര്‍ ഹോണിന്റെയും എണ്ണയിട്ട യന്ത്രങ്ങളുടെയും നിലക്കാത്ത രോദനമായിരുന്നു. ഒരു നിമിഷം അവയിലേക്ക് കണ്ണുകള്‍ അയച്ച രാജേന്ദ്രന് തോന്നി , എകാതതയിലെക്ക് നീട്ടിയ തന്റെ നിമിഷങ്ങള്‍ ഒരു ഒറ്റപ്പെടളിലെക്കാണോ വലിച്ച്ചിഴക്കപ്പെടുന്നത് .
ഛെ ... ഏകാന്തതയും , ഒറ്റപെടലും രണ്ടും രണ്ടാണ് ....
എന്നോ ഭാരത പുഴയിലെ നിലാവിനെ കല്ലെടുത്തെരിഞ്ഞു താന്‍ അനുഭവിച്ച ഒന്നായിരുന്നു ഏകാന്തത . ഇത് മറ്റെന്തോ ആണ് . രാജേന്ദ്രന് തിരിച്ച് മുറിയിലേക്ക് നടന്നു .ഇനിയൊരു എഴുത്തിനു വാക്കുകളില്ല . എന്തോ മനസ് ചഞ്ചലമാണ് ... വായനയായിരിക്കും ഇവിടെ സുഖം . ഏകാഗ്രത വീണ്ടെടുക്കാന്‍ അതായിരിക്കും നല്ലത് .
ഒരു കഥ പറഞ്ഞു തരാന്‍ തനിക്കരെന്കിലും ഉണ്ടോ ? അങ്ങനെ തിരയുമ്പോഴാണ് ആ പുസ്തകം , പേരിന്റെ കൌതുകം കൊണ്ട് തന്നെ , രാജേന്ദ്രനെ വിളിച്ചിരുത്തി കഥ പറയാന്‍ തുടങ്ങിയത് .....
.......................................................................................................................................................
ഇന്നലെ ഉറങ്ങിയതെപ്പോഴെന്നു നിശ്ച്ച്ചയമില്ല . കിഴക്കേ ജാലകത്തില്‍ കാത്തു നില്ക്കാറള്ള സൂര്യനെ കണ്ടില്ല . കിടക്കയില്‍ നിന്ന് എത്തി വലിഞ്ഞു നോക്കിയപ്പോഴാണ് , ആള് ഇന്നല്പ്പം നേരത്തെ പോയിരിക്കുന്നു .
ഇന്നലെ വായിച്ച കഥകള്‍ പലതും തികട്ടി നില്ക്കുന്നു . എല്ലാം ആധുനിക കഥകളായിരുന്നു.. അവ എന്തോ തന്നെ വേട്ടയാടുന്നത് പോലെ ... എന്ത് പറ്റിയെന്നറിയില്ല
തന്നെ സ്വധീനിച്ച്ചവയെല്ലാം കഥകളാക്കാന്‍ രാജേദ്രന്‍ ശ്രമിക്കാറണ്ട്.പക്ഷെ കഥകള്‍ തന്നെ സ്വാധീനിക്കുന്ന അനുഭവം ആദ്യമായിട്ടാണ് . അനുഭവിക്കുന്ന ഒട്ടപെടല്‍ ആവര്ത്തിക്കപെടുമെന്നു തോന്നിയപ്പോള്‍ രാജേന്ദ്രന് ഇറങ്ങി , തന്റെ തുണി സഞ്ചിയും ആയി നഗരത്ത്തിലോട്ടു.... അവിടെ ഒറ്റപെടലുകള്‍ ഗ്രഹിക്കാത്ത ഏകാന്തത തനിക്ക് കിട്ടുമെന്നയാള്‍ ആഗ്രഹിച്ചു ....
പക്ഷെ ആ തിരക്കിലും അയാളുടെ മനസ് കലുഷിതമായിരുന്നു . റോഡിലൂടെ നീങ്ങുന്ന രൂപങ്ങള്‍ക്ക് മ്ഖംമൂടിയുള്ളതായി അയാള്‍ക്ക് തോന്നി .
ഇന്നലെ വായിച്ച കഥകള്‍ , കഥാ പാത്രങ്ങള്‍ , ഇവ തന്റെ മുന്‍പിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു , പ്രകൃതി സൌന്ദര്യത്തെ മാത്രം അവതരിപ്പിക്കാന്‍ , ആസ്വദിക്കാന്‍ , ശ്രമിച്ച തന്റെ ചിന്തകള്‍ എത്ര ശുഷ്ക്കമായിരുന്നു....
രാജേന്ദ്രന് പ്രഭാത ഭക്ഷണത്തിനായി , നേരെ കോഫി ഹൌസ് ലക്ഷ്യമാക്കി നടന്നു . കോഫി ഹൌസില്‍ കയറി...
ഒരു പയ്യനാണ് ആവശ്യം ചോദിച്ചത് , പതിനഞ്ചിന് താഴെ മാത്രമേ പയ്യന് പ്രായം കാണു.......
രണ്ടു ദോശക്കും , ചായക്കും പറഞ്ഞു ...
പയ്യന് അടുത്ത മേശക്കരികിലെക്ക് നീങ്ങി ...
ചെറിയ ഒരു കാത്തിരിപ്പിനോടുവില്‍ പയ്യന് തിരിച്ചു വരുന്നത് കണ്ടു ..കൊച്ചു പയ്യന് .
അവന് മൂന്നോ നാലോ ഗ്ളാസ്സ് ചായയുമായി തടഞ്ഞു വരുന്നു ....
മൃദുലമായ വിരലുകള്‍ക്കിടയില്‍ ചേര്‍ത്ത് വച്ച ഗ്ളാസും വേച്ചു വേച്ചു ഉള്ള നടത്ത്തവും കണ്ടാപ്പോള്‍
രാജേന്ദ്രന് തോന്നി : “ നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചായ ഗ്ലാസ്സുകള്‍ താഴെ വീണുടയും , കൌണ്ടറില്‍ ഇരിക്കുന്ന ഭീമാകാരനായ മനുഷ്യന് കുതറി ചാടി അടുക്ക്കും . കുട്ടിത്തം വിടാത്ത അവനെ നിലത്തിട്ടടിക്കും .”
രജേന്ദ്രന്‍ കണ്ണുകള്‍ അടച്ചു . ചിന്തകള്‍ നിമിഷങ്ങള്‍ക്കകം മിന്നി മായുന്നതിനു മുന്‍പ് അത് സംഭവിച്ചു . താന്‍ മനസ്സില്‍ കണ്ടത് ഒരു ചലച്ചിത്രം പോലെ മുന്നില്‍ തെളിയാന്‍ , കാത്തു നിന്നില്ല .. ഗ്ലാസുകള്‍ ഉടയ്യുന്നതിന്റെയും ... ആരോ കുതിക്കുന്നതും അറിഞ്ഞു ...
രാജേന്ദ്രന് നടന്നകന്നു ... പിന്നില്‍ ഒരു കുട്ടിയുടെ നിലവിളി ഓടി അകന്നു ...
ആ രോദനം കാതില്‍ തറച്ച്പ്പോഴും വാക്കുകള്‍ പൊട്ടി വിടര്‍ന്നില്ല . താനൊരു കഥ വായിക്കുക്കയാണ് , അല്ല കാണുകയാണ് . എന്നയാള്‍ വിശ്വസിച്ചു . ഇന്നലെ വായിച്ച ഏതോ കഥയില്‍ ചോദ്യങ്ങളില്ലാത്ത്ത അനുവാച്ചകനാണ് താന്‍ ...
ഇരമ്പുന്ന നഗര തീരത്ത് അയാള്‍ നടത്തം തുടര്‍ന്നു . പലര്ക്കിടയിലൂടെ താന്‍ കടന്നു പോകുന്നു . ആരും ആരെയും അറിയുന്നില്ല . അപ്പോഴാണ് കുറച്ചു മുന്നിലായി നീങ്ങുന്ന വശ്യമായ നിതംബങ്ങള്‍ ശ്രദ്ധിച്ചത് . ആധുനിക വ്സ്ത്രധാരിയായ ഒരു സ്ത്രീയാണ് ഉടമസ്ഥ . ആ കാമ പുഷ്പ്പത്തിന്റെ രൂപം മാത്രം തിരിച്ചറിയുനുണ്ട്. താന്‍ മാത്രമല്ല , ഈ ആള്‍ക്കൂട്ടത്തിലും ,ഈ തിരക്കിലും ,- താളത്തില്‍ ആടുന്ന അവളുടെ നിതംബങ്ങളും തുള്ളിയാടുന്ന മുലകളും കണ്ടുനില്ക്കാന് ആരൊക്കെയോ ഉണ്ട് .
ഒരു നിമിഷം രാജേദ്രന്‍ തോന്നി , വശ്യമായ ആ മാംസങ്ങളെ , തന്നെ കടന്നു പോകുന്ന ഈ യുവാവ് കടന്നു പിടിക്കും . ജനം കൂട്ടം കൂടും .
............................................................................................................................
രാജേന്ദ്രന് നേരെ നടന്നു നീങ്ങി . മുന്പില് ഒരു ആള്‍ക്കൂട്ടം ഞൊടിയിടയില്‍ രൂപപ്പെടുന്നതായ് അയാള്‍ അറിഞ്ഞു .കണ്ണുകള്‍ അടച്ചു നടന്നു നീങ്ങുമ്പോള്‍ , കൃത്രിമമായ വാക്കുകള്‍ ഉയര്‍ന്നുംതാഴ്ന്നും കേട്ട് .
“ തന്റെ കടി വീട്ടിലിരിക്കുന്നവര്‍ക്ക് നേരെ മതി (ഒരു പെണ്ണിന്റെ ശബ്ദ്തമാണ് )
ഞാനെന്തു ചെയ്തു ... ങേ ...
ഫ വൃത്തികെട്ടവനെ ...
റോഡ് ആകുമ്പോള്‍ തിരക്ക് കാണും . അറിയാതെ കൈ എവിടെയെങ്കിലും തട്ടി കാണും..
താന്‍ കേറി പിടിച്ചതല്ലെടോ? ...
ഏതു ഭാഗത്താ പിടിച്ചെ (ആള്‍ക്കൂട്ടത്തില്‍ നിന്നുമായിരുന്നു ആ ചോദ്യം )
ഹ ഹ ഹ ... പിന്നെ ഒരു കൂട്ട പൊട്ടിച്ചിരി....
.............................................................
...........................................................
രാജേന്ദ്രന് നടന്നകന്നു .............................
അയാള്‍ക്ക് പ്രതികരണം നഷട്ടപ്പെട്ടിരിക്കുന്നു .
അയാള്‍ കഥകള്‍ കാണുകയാണ് .
വികാരങ്ങലറ്റു അയാള്‍ വീണ്ടും നടന്നു ......................
തന്നെ പോലെ ഒരാള്‍ നട്ന്നടുക്കുന്നതായി അയാള്‍ക്ക് തോന്നി . തന്റെ ഏകദേശ മുഖചായ
താനല്ല . അയാള്‍ രാജേന്ദ്രനെ കടന്നു പോയി . .രാജേന്ദ്രന് നടന്നകന്നു , ഒരു നിമിഷം നിന്നു . ആ പോയ മനുഷ്യന് , അതാരായിരിക്കും ....
രാജേന്ദ്രന് തോന്നി ....... അയാളിപ്പോള്‍ റോഡ് മുറിച്ച് കടക്കും . പാഞ്ഞു വരുന്ന ഏതോ വണ്ടി അയാളെ തന്നില്‍ നിന്ന് മറക്കും..
രാജേന്ദ്രന്റെ ചിന്തകള്‍ മിന്നി മായുന്നതിനു മുന്‍പ് അത സംഭവിച്ചു . രാജേന്ദ്രന് കണ്ടത് തന്നെ .
പക്ഷെ ഇത്തവണ രാജേന്ദ്രന് നിന്നു .
കാരണം ,അയ്യോ അയാള്‍ക്ക് തന്റെ മുഖച്ഛായ ആയിരുന്നു . അത് താനായിരിക്കുമോ ? ആവാന്‍ വഴിയില്ല . ഇനി ആണെങ്കില്‍ തന്നെ ആരെങ്കിലും എടുത്തു റൂമില്‍ എത്തിക്കും . തിരിച്ചു നടക്കാം ............................................
അല്ലെങ്കില്‍ വേണ്ട . ആരാണ് എടുത്തു കൊണ്ട് പോകുന്നതെന്ന് നോക്കാമല്ലോ ..
രാജേന്ദ്രന് അപകട സ്ഥലത്തെ ലക്ഷ്യമാക്കി നടന്നു . ഓടി .. വീണ്ടും ഓടി ..
ഒഴിഞ്ഞ ടെമ്പോക്ക് മുന്‍പിലായി ഒരു ശരീരം കിടക്കുന്നു .അവിടെ ചുവന്ന ദ്രാവകം വീണു കിടക്കുന്നു . ഓഹോ .. തന്റെ രക്തത്തിന്റെ അതെ നിറം . പക്ഷെ താനല്ലല്ലോ ..
ആ പോകാം .. ആരെങ്കിലും താങ്ങി ആശുപത്രി എത്തിക്കും ...
തിരിച്ചു പോകാന്‍ നിക്കുംപോഴാണു ശ്രദ്ധിച്ചത് . അങ്ങനെ ഒരു സംഭവം നടന്നതായി ആരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു .അഞ്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് എങ്ങനെയോ അത് പോലെ തന്നെ നഗരം ഒഴുകുന്നു .എല്ലാരും തിരക്കിട്ട് കടന്നു പോകുന്നു . തിരക്കില്ലാത്ത ആരോ . മൊബൈല്‍ ക്യാമറയുമായി അവിടെയുണ്ട്.
രാജേന്ദ്രന് അന്നനാളം വറ്റി വരളുന്നതായി തോന്നി , തൊണ്ട യില്‍ എന്തോ ഉരുണ്ട് കയറുന്നതു പോലെ ...
ഇന്നലെ വായിച്ച കഥകള്‍ , കഥാ പാത്രങ്ങള്‍ ..
അല്ല ഇത് കഥയല്ല .
..................
ഇനി ചിന്തകളില്ല , രാജേന്ദ്രന് റോഡില്‍ പതിഞ്ഞ ശരീരത്തെ... , പൊക്കിയെടുത്ത് ഓടി ...
വീണ്ടും ഓടി ... തൊട്ടടുത്ത ആശുപത്രിയിലേക്ക്
ആശുപത്രി പടിവാതിലിനോടു അടുക്കുമ്പോള്‍ തന്റെ പുറത്ത് ആരോ തട്ടുന്നതായറിഞ്ഞു , രാജേന്ദ്രന് നിന്നു . തോളത്ത് കിടക്കുന്ന ശരീരമാണ് . അതാ , അത് എണീട്ടിരിക്കുന്നു . തന്നെ നോക്കി ഇളിക്കുന്നു .വെറുപ്പോടെ രാജേന്ദ്രന് കൈകള്‍ വിട്ടു . അത് താഴെ വീണു .അത് എണീട്ടുനിന്നു സംസാരിച്ചു .
“ സാര്‍ ഗുഡ് മോര്‍ണിംഗ് സാര്‍ , ഇത് ഞങ്ങള്‍ ഭാരത് ടിവിയുടെ “ഉടായിപ്പ് ” പരിപാടിയില്‍ നിന്നുമാണ് .. ദെ അവിടെ കാമറ ഉണ്ട് . അയാള്‍ ചൂണ്ടി കാണിച്ചു . സാര്‍ നന്നായി അഭിനയിച്ചു , പരിപാടി ഉഗ്രനായി ... “
രാജേന്ദ്രന് ഞെട്ടറ്റു , തരിച്ചു നിന്നു . തന്റെ കാല് പാദങ്ങളില്‍ ആരോ , നിറച്ച സിറിഞ്ച് കുത്തി കയറ്റുന്നതായി തോന്നി . അത് തലയിലേക്ക് അരിച്ചു കയറുന്നു . ഇത്രയ്ക്കു നേരം താന്‍ ചുമന്ന ശരീരം ഇതാ ശവമായി നിന്ന് തന്നോട് സംസാരിക്കുന്നു . എന്നാണ് തോന്നിയത് .
“പോകാന്‍ വരട്ടെ സാര്‍ , താങ്കള്‍ക്കൊരു സമ്മാനമുണ്ട് ...."
ഈ സമയം എവിടെ നിന്നോ കുറെ ശവങ്ങള് അവിടെ തടിച്ചു കൂടിയിരുന്നു .വികാരങ്ങളറ്റ അവ ആദ്യമായി ചിരിക്കുന്നത് കണ്ടു , ചിരിയല്ല ഒരു പരിഹാസം കലര്‍ന്ന സന്തോഷം . അടിഞ്ഞു കൂടിയ അമര്‍ഷം കൈകളില്‍ കയറ്റി മുന്നില്‍ നില്ക്കുന്ന ശവത്തെ രാജേന്ദ്രന് നീട്ടി അടിച്ചു ..................................................................................................................................................................................................................................................................................................................
മരുഭൂമിയില്‍ വഴി തെറ്റി നാളുകള്‍ക്കു ശേഷം തന്റെ നാടിനെ ലക്ഷ്യമാക്കി നടക്കുന്നവനെ പോലെ രാജേന്ദ്രന് നടന്നു. തന്ന്റെ റൂം നെ ലക്ഷ്യമാക്കി .താന്‍ വായിച്ച കഥകള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു .അവയിലെവിടെയോ “കൊമാല(kt´mjv F¨n¡m\w) ” കിടപ്പുണ്ടായിരുന്നു .
രാജേന്ദ്രന് വീണ്ടും ബാല്‍ക്കണിയില്‍ ചെന്നിരുന്നു . കഥകള്‍ വായിക്കാനല്ല . കഥകള്‍ എഴുതാന്‍ , നാളെ വായിക്കുവാന്‍ .......................................
rbc.....